M Swaraj: ഇന്ത്യ ഇന്നത്തേത് പോലെയെങ്കിലും നാളെയുണ്ടാകുമോ? ആർക്കും ഉറപ്പുപറയാനാകില്ല; എം സ്വരാജ്

ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെയാണ് ഇന്ന് രാജ്യം ഭരിക്കുന്നവർ തകർത്തുകൊണ്ടിരിക്കുന്നതെന്ന് സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്(m swaraj). സ്വാതന്ത്ര്യ ദിനത്തിൽ മലപ്പുറം(malappuram) ജില്ലയിൽ നടന്ന ഡി വൈ എഫ് ഐ(dyfi) ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പട്ടിണിയും അരാജകത്വവുമുള്ള, എല്ലാ തരത്തിലുമുള്ള അപമാനഭാരവും പേറേണ്ടിവരുന്ന, എല്ലാത്തരത്തിലുമുള്ള ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന ഒരു നാട് എങ്ങനെ സ്വതന്ത്രമായി എന്നുപറയാനാകും? ചെന്നുചെന്ന് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു? നമ്മുടെ രാജ്യം നാളെയുണ്ടാകുമോ എന്ന ആകുലമായ ചോദ്യം ഉയരുന്ന ഒരു വേളായായി മാറിയിരിക്കുന്നു. ഇന്ത്യ ഇന്നത്തേത് പോലെയെങ്കിലും നാളെയുണ്ടാകുമോ? ആർക്കും ഉറപ്പുപറയാനാകില്ല”, സ്വരാജ് പറഞ്ഞു.

എം സ്വരാജിന്റെ പ്രസംഗത്തിൽ നിന്ന്

കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകാലമായി ഓരോ ഓഗസ്റ്റ് പതിനഞ്ചിനും കേരളത്തിലെ യുവജനങ്ങളെ കാണണമെങ്കിൽ ചുവന്ന നക്ഷത്രമുള്ള ഈ വെളുത്ത പതാകയുടെ ചുവട്ടിലെത്തണം എന്നതാണ് സ്ഥിതി. കേരളത്തിലെ സമരയൗവനം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും സ്വാതന്ത്ര്യം സാർത്ഥകമാക്കുന്നതിനുവേണ്ടിയുള്ള തുടർ സമരങ്ങളിൽ സമർപ്പിത മനസോടെ പൊരുതുമെന്ന് പ്രതിജ്ഞയെടുക്കുന്നതും ഓരോ ഓഗസ്റ്റ് പതിനഞ്ചിനും ഈ ശുഭ്രപതാകയുടെ ചുവട്ടിലാണ്.

ഓരോ മനുഷ്യനും സ്വാതന്ത്ര്യത്തെക്കുറിച്ചൊരു സങ്കല്പമുണ്ടാകും. പട്ടിണികിടക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യമെന്നുപറഞ്ഞാൽ പട്ടിണികിടന്നുകിടന്നങ്ങു മരിച്ചു പോകണമെന്ന അവസരമല്ല. പട്ടിണികിടക്കുന്നവന് പോഷക സമൃദ്ധമായ ആഹാരം കഴിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് സ്വാതന്ത്ര്യം.

ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെയാണ് ഇന്ന് രാജ്യം ഭരിക്കുന്നവർ തകർത്തുകൊണ്ടിരിക്കുന്നത്. ഇത് പതിറ്റാണ്ടുകളായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണ്. ഒരു രാജ്യം സ്വതന്ത്രമായി എന്ന് പറയണമെങ്കിൽ സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ സകല മനുഷ്യർക്കും അനുഭവേദ്യമായി മാറണം.

പട്ടിണിയും അരാജകത്വവുമുള്ള, എല്ലാ തരത്തിലുമുള്ള അപമാനഭാരവും പേറേണ്ടിവരുന്ന, എല്ലാത്തരത്തിലുമുള്ള ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന ഒരു നാട് എങ്ങനെ സ്വതന്ത്രമായി എന്നുപറയാനാകും? ചെന്നുചെന്ന് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു? നമ്മുടെ രാജ്യം നാളെയുണ്ടാകുമോ എന്ന ആകുലമായ ചോദ്യം ഉയരുന്ന ഒരു വേളായായി മാറിയിരിക്കുന്നു. ഇന്ത്യ ഇന്നത്തേത് പോലെയെങ്കിലും നാളെയുണ്ടാകുമോ? ആർക്കും ഉറപ്പുപറയാനാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News