Gujarat:ഗുജറാത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയിലേക്ക്

ഗുജറാത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ BJP യിലേക്ക്. ആറ് കോണ്‍ഗ്രസ് എം എല്‍ എമാരാണ് ബിജപിയിലേക്ക് പോകുന്നത്.

പ്രശ്‌നപരിഹാരത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ടിനെ ഹൈക്കമാന്‍ഡ് നിയോഗിച്ചു.

Bihar:മന്ത്രി സഭാ വികസനം ഇന്ന്;ബിഹാറില്‍ 31 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

(Bihar Cabinet)ബിഹാറില്‍ മന്ത്രിസഭ വികസനം ഇന്ന്. 31 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ മന്ത്രി സ്ഥാനം ലഭിക്കുക ആര്‍.ജെ.ഡിക്കായിരിക്കും.

മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും(Nitish Kumar) ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും(Tejashwi Yadav) മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിലവില ധാരണ പ്രകാരം സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍.ജെ.ഡിക്ക് 18 മന്ത്രിസ്ഥാനം ലഭിക്കും. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 12 മന്ത്രി സ്ഥാനം നല്‍കും. കോണ്‍ഗ്രസിന് മൂന്ന് മന്ത്രി സ്ഥാനവും സ്പീക്കര്‍ പദവിയും ലഭിക്കും. എച്ച്. എ. എമ്മിന് ഒരു മന്ത്രി ഉണ്ടാകും. സി.പി.ഐ എം.എല്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കും എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മന്ത്രി സഭയില്‍ ചേരണമെന്ന് നിതീഷ് കുമാര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന് 164 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. മന്ത്രിസഭ വികസന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം തേജസ്വി യാദവ് ഡല്‍ഹിയില്‍ എത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്നിവരുമായി തേജസ്വി കൂടിക്കാഴ്ച നടത്തി. നാളെ നിതീഷ് കുമാര്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News