DYFI: വാഹനാപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു

ദേശീയ പാതയിൽ വാഹനാപകടത്തിൽ9accident) പരിക്കേറ്റ ഡിവൈഎഫ്‌ഐ(dyfi) പുതുശേരി നോർത്ത്‌ മേഖല സെക്രട്ടറിയേറ്റംഗം പുതുശേരി കുന്നേക്കാട്‌ പൊന്നുക്കുട്ടന്റെ മകൻ ദിലീപ്‌ (30) മരിച്ചു. ഞായർ രാത്രി 9.30 നു ദേശീയ പാതയിൽ മരുതറോഡ്‌ വില്ലേജ്‌ ഓഫീസിനു സമീപമാണു അപകടമുണ്ടായത്‌.

സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ദിലീപ്‌ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ അജ്ഞാത വാഹനമിടിച്ച് വീഴുകയും പുറകിൽ വന്ന ലോറിയിടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ പോകുന്നതിനിടെ മരണപ്പെട്ടു.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. അമ്മ: സരസ്വതി. സഹോദരങ്ങൾ: ദീപക്ക്‌, സനൂപ്‌, ദിവ്യ. ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കസബ പൊലീസ്‌ കേസേടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News