BJP: മലിന ജല പൈപ്പിൽ ദേശീയ പതാക ഉയർത്തി ബിജെപി കോർപ്പറേറ്റർ; പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങൾ

മലിന ജല പൈപ്പിൽ ദേശീയ പതാക ഉയർത്തി ബിജെപി കോർപ്പറേറ്റർ. മുംബൈ(mumbai)യിൽ ഒരു  ബിജെപി(bjp) കോർപ്പറേറ്ററാണ് പതാക ഉയർത്താനായി മലിന ജലത്തിന്റെ പൈപ്പ് ഉപയോഗിച്ചത്. എല്ലാ വീടുകളിലും ദേശീയ പതാക എന്ന നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പിലാക്കാനുള്ള ആവേശത്തിൽ ദേശീയതയെ അപമാനിക്കുകയായിരുന്നു മുംബൈയിലെ വനിതാ കോർപറേറ്റർ.

മലിന ജല പൈപ്പിൽ ദേശീയ പതാക നാട്ടി കോർപ്പറേറ്റർ  സല്യൂട്ട് ചെയ്യുന്ന ചിത്രം പങ്ക് വച്ചാണ് സമൂഹ മാധ്യങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. ഇതാണ് ബിജെപി ദേശീയതയുടെ യാഥാർത്ഥ്യമെന്ന്  ചൂണ്ടിക്കാട്ടിയാണ് ഒരാൾ ട്വീറ്റ് ചെയ്തത്.

മുംബൈയിലെ  ബിജെപി കോർപ്പറേറ്റർക്ക് പതാക ഉയർത്താൻ മലിനജല പൈപ്പല്ലാതെ മറ്റൊരു സ്ഥലം കണ്ടെത്താനായില്ലേയെന്നും ചിലർ ചോദിച്ചു. ഈ രീതിയിൽ ദേശീയ പതാക ഉയർത്തുന്നതിനേക്കാൾ ഭേദം ചടങ്ങ് ഒഴിവാക്കുകയായിരുന്നുവെന്ന അഭിപ്രായങ്ങളും  ഉയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here