അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നം:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് തുടര്‍ച്ചയായി കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്നും മന്ത്രി പ്രതികരിച്ചു.

ക്രിയാത്മക വിമര്‍ശനങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ തെറ്റായ വിമര്‍ശനങ്ങളെ എതിര്‍ക്കും. മുന്‍ പ്രതിപക്ഷ നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്തത് പ്രതിപക്ഷ നേതാവിനെ അലട്ടുന്നുണ്ട്. സമര സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു കൊതുക് കടിച്ച വേദന പോലും പ്രതിപക്ഷ നേതാവ് അനുഭവിച്ചിട്ടില്ല.

ബി ജെ പി യെ വിമര്‍ശിക്കുമ്പോള്‍, ദേശീയ പാത അതോറിറ്റിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് പൊള്ളുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. സവര്‍ക്കറെ പ്രധാനമന്ത്രി പുകഴ്ത്തുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. സി പി ഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണ് എന്ന പ്രചാരണമാണ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നത്. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here