Cabinet:വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി

യുജിസി മാനദണ്ഡ പ്രകാരം വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭാ(Cabinet) അംഗീകാരം നല്‍കി. ഗവര്‍ണ്ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

യുജിസി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഏകീകൃത രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ യുജിസി,ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് എന്നിവരുടെ പ്രതിനിധികള്‍ക്ക് പുറമേ സര്‍ക്കാറിന്റെ പ്രതിനിധിയെയും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്താനാണ് പുതിയ ഭേദഗതി.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും സമിതി കണ്‍വീനര്‍. ഇതോടെ സമിതിയില്‍ സര്‍ക്കാറിനു മേല്‍കൈ ഉണ്ടാകും. സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍ നിന്നാകണം ഗവര്‍ണര്‍ വൈസ് ചാന്‍സിലറെ നിയമിക്കേണ്ടത് എന്ന വ്യവസ്ഥയും ബില്ലില്‍ ഉണ്ട്. നിലവില്‍ 60 വയസ്സാണ് വിസി നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി എങ്കില്‍ യുജിസി മാനദണ്ഡപ്രകാരം 65 വയസ്സ് ഉയര്‍ത്താനും വ്യവസ്ഥയുണ്ട്.സമിതിയിലെ ഗവര്‍ണ്ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കും. വരുന്ന 22 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മറ്റു ബില്ലുകള്‍ക്കൊപ്പം ഈ ബില്ലും അവതരിപ്പിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News