വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരം

വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരം. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചാണ് പ്രതിഷേധം.

ഈ മാസം 31 വരെയാണ് ഉപരോധം. ലത്തീന്‍ അതിരൂപത്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഇന്ന് കരിങ്കൊടി ഉയര്‍ത്തി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ കവാടം ഉപരോധിച്ചാണ് സമരം.

സമരം നിയമസഭയുടെ മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രശ്‌നപരിഹാരം ഉണ്ടാകുന്നതു വരെ അനിശ്ചിതകാല സമരം തുടരുമെന്നും ഫാദര്‍ തിയോഡോഷ്യസ് പറഞ്ഞു. ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. സ്വാതന്ത്ര്യദിനത്തില്‍ കരിദിനം നടത്തായാരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22 ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വിഴിഞ്ഞത്ത് വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി ആന്‍റണി രാജു. മത്സ്യത്തൊ‍ഴിലാളികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പരിഹാരം കാണും.

മത്സ്യ തൊഴിലാളി സമരത്തിൽ സർക്കാർ അനുഭാവ പൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്. സമരകാരുമായി ചർച്ച നടത്താൻ തയ്യാർ ആണെന്നും മന്ത്രി .വിഴിഞ്ഞത്ത് വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി ആന്‍റണി രാജു.

മത്സ്യത്തൊ‍ഴിലാളികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പരിഹാരം കാണും. മത്സ്യ തൊഴിലാളി സമരത്തിൽ സർക്കാർ അനുഭാവ പൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്. സമരകാരുമായി ചർച്ച നടത്താൻ തയ്യാർ ആണെന്നും മന്ത്രി .

 ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നുവന്നിരുന്ന സമരപരിപാടികളുടെ തുടര്‍ച്ചയായിട്ടാണ് പുതിയ സമരനീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News