Kashmir:കശ്മീരില്‍ ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

(Jammu Kashmir)ജമ്മുകശ്മീരില്‍ ഇന്തോ-ടിബറ്റന്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു. ആറ് ജവാന്മാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാന്മാരും ജമ്മുകശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമായിരുന്നു ബസിലുണ്ടായിരുന്നത്. കശ്മീരിലെ പഹല്‍ഗാം മേഖലയിലാണ് അപകടമുണ്ടായതെന്നും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബസ് മറിഞ്ഞത് പഹല്‍ഹാമിലെ ചന്ദന്‍വാരിക്ക് സമീപമുള്ള നദീതടത്തിലേക്കാണ്. സിഗ് മോര്‍ ഫ്രിസ്ലാന്‍ റോഡില്‍ വെച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമര്‍നാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാര്‍ക്കാണ് അപകടം സംഭവിച്ചത്. ഇവര്‍ ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോകുകയായിരുന്നു.

അപകടം നടന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബസ് ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News