Hair : മുടികൊഴിച്ചിലാണോ പ്രശ്‌നം ? വെള്ളരിയും നാരങ്ങയുംകൂടി ഇങ്ങനെ തലയില്‍ പുരട്ടൂ…

വെള്ളരി ( cucumber)  സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്മാവ് നന്നായി കുറക്കാനാകും, കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം കുറക്കാനുമാകും. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരി കഴിക്കാം. ഡോക്ടര്‍മാര്‍ പറയുന്നത്, ദിവസവും കുറഞ്ഞത് 400 ഗ്രാം വെള്ളരിയെങ്കിലും കഴിച്ചിരിക്കണമെന്നാണ്…

വെള്ളരി അതിന്റെ അരി കളയാതെ ജ്യൂസറിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് കുറച്ചു നാരങ്ങാ നീര് ( lime juice ) കൂടി ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം തീരെ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള സള്‍ഫറും പൊട്ടാസ്യവും ചേര്‍ന്ന് മുടികൊഴിച്ചില്‍ തടയുകയും, മുടി ധാരാളമായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

കഷണ്ടിയുടെ ( hair treatment) തുടക്കത്തിലേ ഈ ജ്യൂസ് ഉപയോഗിച്ചാല്‍, കഷണ്ടി വരുന്നത് ഒഴിവാകും. വെള്ളരി ജ്യൂസില്‍ ചേര്‍ക്കുന്ന നാരങ്ങാനീര് താരന്‍ ഒഴിവാക്കി, മുടി നന്നായി വളരുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും.

വെള്ളരിയും തൈരും: വെള്ളരി, കട്ടത്തൈര്, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി അരച്ചു ജ്യൂസാക്കി എടുക്കുക. ഇത് തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. മൂന്ന്‌നാല് മണിക്കൂറിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ കുറച്ചു നാരങ്ങാനീര് ചേര്‍ത്ത് എടുക്കുക. ഈ വെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നന്നായി തിരുമ്മിയശേഷം തലമുടി കഴുകുക. പുതിനയും വെള്ളരിയും മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെട്ടുത്താനും സഹായിക്കും. ഈ ജ്യൂസില്‍ അടങ്ങിയിട്ടുള്ള തൈര്, മുടിവേരുകള്‍ ശക്തിപ്പെടുത്തി, മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News