KSRTC:കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി;തൊഴിലാളി യൂണിയനുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച നാളെ

കെഎസ്ആര്‍ടിസിയിലെ(KSRTC) സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്‌സില്‍ ചേരുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കും.12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വരാനുള്ള നീക്കം എതിര്‍ക്കുമെന്നാണ് യൂണിയനുകളുടെ നിലപാട്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയാലേ കെ.എസ്.ആര്‍.ടി.സി സാമ്പത്തികമായി മെച്ചപ്പെടൂവെന്നാണ് മാനേജ്മെന്റ് വാദം. എന്നാല്‍, എട്ടുമണിക്കൂര്‍ എന്നതിനു പകരം 12 മണിക്കൂര്‍ ആക്കാനുള്ള നീക്കം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയാറാകുന്നില്ല. ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ശമ്പള വിതരണം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഒറ്റത്തവണ ആശ്വാസ പാക്കേജായി 250 കോടി രൂപ നല്‍കുകയും ആറു മാസത്തേക്കുകൂടി പ്രതിമാസ സഹായമായ 50 കോടി രൂപ നല്‍കിയാല്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.സാമ്പത്തിക ഞെരുക്കവും തുടര്‍ന്നുള്ള പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന KSRTC യില്‍ മന്ത്രിതല ചര്‍ച്ച പ്രതിസന്ധി പരിഹരിക്കും എന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here