ഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിയവരെ ഖാദി ബോർഡ് ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും മെമെന്റോ നൽകി ആദരിച്ചു .

ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് തിരുവനന്തപുരം വഞ്ചിയൂർ ഖാദി ബോർഡ് ആസ്ഥാന ഓഫീസിൽ സംഘടിപ്പിച്ച ” ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022′ ൽ വെച്ചാണ് ആദരവ് നൽകിയത്. മുൻ എംഎൽഎ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വഞ്ചിയൂർ കൗൺസിലർ ശ്രീമതി ഗായത്രി ബാബു, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജെ. ജയരാജ്, പത്രാധിപർ കെ സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി പ്രേംരാജ്, ഖാദി ബോർഡ് മെമ്പർ കെ. പി. രണദിവെ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബോർഡ് സെക്രട്ടറി ഡോക്ടർ കെ. എ. രതീഷ് സ്വാഗതവും ബജറ്റ് ആൻഡ് പ്ലാനിങ് ഡയറക്ടർ കെ പി ദിനേശ് കുമാർ നന്ദിയും രേഖപ്പെടുത്തി . ഖാദി സ്ഥിരം വസ്ത്രമാക്കിയ എല്ലാ മഹത് വ്യക്തികൾ ആദരവ് ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News