Gold Smuggling : കരിപ്പൂരിൽ  വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ ( karipur airport)  വൻ സ്വർണ്ണവേട്ട ( Gold Smuggling ). ബഹ്റൈനിൽ നിന്ന് കടത്തിയ 2.4 കിലോ സ്വർണ്ണം പിടികൂടി. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് ആണ് സ്വർണ്ണം കടത്തിയത്

സ്വഭത്തില്‍ സ്വര്‍ണം കടത്തിയ  പ്രതിയെ റിമാൻഡ് ചെയ്തു. മിശ്രിത രൂപത്തിലുള്ള സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.  ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണമാണ് പിടിച്ചെടുത്തത്.

gold seized: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ മിശ്രിതം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം(Karipoor Airport) വഴി കടത്താന്‍ ശ്രമിച്ച 2 കിലോയിലധികം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തൃത്താല സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്. വാങ്ങാനെത്തിയ പേരാമ്പ്ര സ്വദേശി അഷ്‌റഫിനേയും അറസ്റ്റ് ചെയ്തു.

അതേസമയം, കാസർകോഡ് ( Kasaragod ) മാരക മയക്കുമരുന്നായ എം ഡി എം എ യുമായി നാല് പേർ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിച്ച 200 ഗ്രാം എം ഡി എം എയാണ് എക്സൈസ് പിടികൂടിയത്.

കാസർകോട് സ്വദേശികളായ സമീർ, ഷെയ്ക്ക് അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിക്ക് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ആദൂർ കുണ്ടാറിൽവച്ച് രാത്രി എട്ടുമണിയോടെയാണ് 200 ഗ്രാം എം ഡി എം എയുമായി നാലംഗ സംഘം പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം രാവിലെ മുതൽ ഇവരെ പിന്തുടരുകയായിരുന്നു. കുണ്ടാറിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA.

ബെംഗളൂരുവിൽനിന്നാണ് MDMA കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.
ബംഗളൂരുവിലെ ലാബിലാണ് ഉൽപാദനം. പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് വാഹനത്തിൽ പ്രതികളുടെ വാഹനമിടിച്ചു.

കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് സൂചന. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ പത്തുലക്ഷത്തിലേറെ വില വരും. ഇവരിൽനിന്ന് ട്യൂബുകൾ, ബോങ്ങുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News