സ്വാതന്ത്ര്യദിനാഘോഷം നടത്തി ലണ്ടനിലെ മലയാളി കൂട്ടായ്മ

ലണ്ടനില്‍ മലയാളി കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷം നടത്തി. യുകെ യിലെ പ്ളിമൂത്തില്‍  ആദ്യമായി നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി നടത്താൻ പ്ളിമൂത്ത് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റിക് PMCC കഴിഞ്ഞു.

രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടിയിൽ വിവിധ മേഘലകളില്‍ ജോലി ചെയ്ത് വരുന്ന മലയാളികളെ പങ്കെടുപ്പിക്കാന്‍ ക‍ഴിഞ്ഞു. PMCC ഡെപ്യൂട്ടി മേയർ ക്രിസ് പെന്‍ബെര്‍ത്തി ദേശീയ പതാക ഉയർത്തി.

PMCC കൗൺസിലർ ഷാസ് സിംഗ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാന്‍ കഴിഞ്ഞു. സെപ്റ്റമ്പറില്‍ ഓണം അതി വിപുലമായി ആഘോഷിക്കാനും PMCC തീരുമാനിച്ചിട്ടുണ്ട്.

PMCCജോയിന്റ് സെക്രട്ടറി ആര്യ വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ജിനോയ് ചെറിയാൻ അധ്യക്ഷത് വഹിച്ചു. നന്ദി ആൻ മനു പറഞ്ഞു.
മധുരപലഹാരങ്ങള്‍ വിതരണവും നടത്തി പരിപാടി അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News