Snake gourd: പടവലങ്ങ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിത വണ്ണം പമ്പ കടക്കും

ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പടവലങ്ങ.  . തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് പടവലങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് പല വിധത്തിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത്.

ഇത് തടി കുറച്ച്‌ ശരീരം ഒതുങ്ങുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് പടവലങ്ങ ഏറ്റവും ഉത്തമമാണ്.

പ്രമേഹത്തെ ചെറുക്കാന്‍ ഇത്രയും നല്ല ഒരു മാര്‍ഗ്ഗം വേറെ ഇല്ലെന്ന് തന്നെ നമുക്ക് പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങ നല്‍കുന്നത്.  ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു പടവലങ്ങ. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ.

ഇതിലുള്ള ഘടകങ്ങള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും പടവലങ്ങ കഴിക്കുന്നതിനും മറക്കേണ്ടതില്ല എന്നതാണ് കാര്യം. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത്.

ശരീരത്തില്‍ ഉള്ള ടോക്‌സിന്‍ പല വിധത്തില്‍ അനാരോഗ്യമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. പടവലങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ടോക്‌സിന്‍ ശരീരത്തില്‍ കൂടുതലായാല്‍ അത് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനങ്ങളെ വരെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here