Vadakara | വടകരയിൽ പെട്രോൾ ടാങ്കർ ചോർച്ച

കോഴിക്കോട് വടകരയിൽ പെട്രോൾ ടാങ്കറിന് ചോർച്ച. വടകര പുതുപ്പണത്താണ് സംഭവം. കൂത്തുപറമ്പ് വേങ്ങാട് പറമ്പിലേക്ക് പോകുന്ന ടാങ്കിനാണ് ചോർച്ച സംഭവിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി ചോർച്ച മാറ്റാൻ ശ്രമം തുടരുകയാണ് .

ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പുതുപ്പണം എസ് പി ഓഫീസിന് സമീപം ദേശീയ പാതയിൽ വെച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കർ ലോറിക്ക് ചോർച്ച സംഭവിക്കുകയായിരുന്നു. പെട്രോളുമായി കൂത്തുപറമ്പ് വേങ്ങാട് പറമ്പിലേക്ക് പോകുന്നതിനിടെയാണ് ചോർച്ച കണ്ടത്. പെട്രോൾ ടാങ്കർ ചോർന്നന്ന വിവരത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. ടാങ്കർ ചോർന്നതോടെ സ്ഥലത്ത് ഗതാഗതവും തടസ്സപ്പെട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News