Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ

മഹാരാഷ്ട്ര(maharashtra)യിൽ സോലാപൂരിൽ നിന്നുള്ള 9 വയസ്സുകാരിക്ക് ഹൃദയാഘാതം(heartattack). സംഭവം ഡോക്ടർമാരെ ഞെട്ടിച്ചു. രക്തത്തിൽ അമിതമായ ചീത്ത കൊളസ്‌ട്രോൾ കണ്ടെത്തിയെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇത് സാധാരണയായി 65 വയസ്സിന് മുകളിൽ പ്രായമുള്ള ചിലരിൽ മാത്രം കാണപ്പെടുന്നതാണെന്ന് ഡോക്ടർമാർ(doctors) പറയുന്നു.

മുംബൈ(mumbai)യിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഓപ്പറേഷൻ നടത്തിയത്. പൂർണമായി സുഖം പ്രാപിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ബൈപാസ് സർജറി നടത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളാണ് ആവണി. കളിക്കുന്നതിനിടയിൽ ആവണിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡോക്ടറെ കാണിച്ചത്.

വിശദമായ പരിശോധനയിൽ ധമനികൾ അസാധാരണമാണെന്ന് കണ്ടെത്തിയതാണ് ആൻജിയോഗ്രാഫി ചെയ്യുവാൻ ഡോക്ടർ ഉപദേശിച്ചത്. ആവണിയുടെ കേസ് വളരെ അപൂർവമായാണ് മുംബൈയിലെ മുതിർന്ന ഡോക്ടർമാരും വിലയിരുത്തിയത്.

കുട്ടിക്ക് ഹൈപ്പർ കൊളസ്‌ട്രോളീമിയ എന്ന അസുഖമുണ്ടെന്നും ഇത് കൊളസ്‌ട്രോളിനെ ഉയർന്ന അളവിലേക്ക് നയിച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും മെഡിക്കൽ ടീം വിശകലനം ചെയ്തു. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് 150 മുതൽ 200mg/dl വരെയുള്ള സാധാരണ പരിധിയിൽ നിന്ന് 600 mg/dl-ൽ കൂടുതലായിരുന്നു.

സർജറിക്ക് ശേഷം ആവണിയുടെ ജീവിതം സാധാരണ നിലയിലായി. എന്നിരുന്നാലും, രോഗം ആവർത്തിക്കാതിരിക്കാൻ ലിപിഡ് കുറയ്ക്കുന്ന മരുന്നുകൾ ജീവിതകാലം മുഴുവൻ തുടരണം. കൂടാതെ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ഉടനെ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ ഉപദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News