Journalist: ഫിലിം ജേർണലിസ്റ്റ് കൗശികിന്റെ ആകസ്മിക മരണം; നടുക്കത്തോടെ തെന്നിന്ത്യൻ സിനിമാ ലോകം

പ്രശസ്ത സിനിമാ മാധ്യമപ്രവർത്തകൻ(film journalist) കൗശികി(kaushik)ന്റെ മരണത്തിൽ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര മാധ്യമപ്രവർത്തകൻ കൗശിക് എൽഎമ്മിന്റെ ആകസ്മിക മരണത്തിൽ തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖർ നടുക്കം രേഖപ്പെടുത്തി. 35 വയസ്സായിരുന്നു. ഇന്നലെ ഉച്ചയുറക്കത്തിനിടയിലാണ് ഹൃദയസ്തംഭനമുണ്ടായത്.

ജിവി 2 എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇന്നലെ നടത്തിയ പ്രസ് മീറ്റിൽ കൗശിക് പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പത്രസമ്മേളനത്തിൽ കാണാതായപ്പോൾ സഹപ്രവർത്തകരാണ് സംശയം തോന്നി ഫോണിൽ വിളിച്ചത്. പിന്നീടാണ് കൗശികിന്റെ മരണവിവരം അറിയുന്നത്

കൗശികിന്റെ വേർപാടിൽ ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, കാർത്തി തുടങ്ങി നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. നല്ല സിനിമയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന കൗശികിന്റെ വിയോഗം വലിയ നഷ്ടമെന്നാണ് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News