ദിവസവും ഒരു ഈന്തപ്പ‍ഴമെങ്കിലും ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം (Dates). ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്. മനുഷ്യശരീരത്തിന് വേണ്ട മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് ഈന്തപ്പഴം.

ഈന്തപ്പഴം മാംഗനീസ്, മഗ്നീഷ്യം, സെലീനിയം, ചെമ്പ് എന്നിവയുടെ ഒരു കലവറയാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ തടയുന്നതിനും, അസ്ഥികളുടെ ആരോഗ്യത്തിനും മുകളില്‍ പറഞ്ഞ പോഷകങ്ങള്‍ അത്യാവശ്യമാണ്.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് ഈന്തപ്പഴം നല്‍കുന്ന ആരോഗ്യാനുകൂല്യങ്ങള്‍ വളരെയധികമാണ്. ഇവയില്‍ വൈറ്റമിന്‍ B6 അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട ഒരു ജീവകമാണ്.

ഇരുമ്പിന്റെ ഉയര്‍ന്ന അളവിലുള്ള ഈ പഴം ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. അനീമിയ തടയുന്നതിനും, ഗര്‍ഭപാത്രത്തിന്റെ പേശികളെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ചെറിയ പരിധി വരെ ഈന്തപ്പഴം സഹായകമാണ്. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. വണ്ണം കുറയ്ക്കുന്നതിനും അതുവഴി കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈന്തപ്പഴം സഹായകമാണ്.

ഈന്തപ്പഴം കഴിക്കുന്നത് രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും കൊഴുപ്പുകൾ ഹൃദയത്തിൽ പറ്റിപ്പിടിച്ച് രക്തം കട്ടപിടിക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചെറിയ അളവിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News