SFI: എസ്എഫ്ഐ അഖിലേന്ത്യാ ജാഥയ്ക്ക് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം

എസ് എഫ് ഐ(sfi) അഖിലേന്ത്യാ ജാഥയ്ക്ക് കണ്ണൂർ(kannur) തലശ്ശേരിയിൽ ആവേശകരമായ സ്വീകരണം.  വാദ്യമേളത്തിൻ്റയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്ര ഒരുക്കിയാണ് ജാഥയെ തലശ്ശേരിയിൽ വരവേറ്റത്. ആവേശം അലയടിച്ച ജാഥാ സ്വീകരണത്തിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾ അണിനിരന്നു.

എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ടും സിപിഐഎം(cpim) പി ബി അംഗവുമായ എ വിജയരാഘവൻ(a vijayaraghavan) സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി യെ പേരിനുപോലും എതിർക്കാത്ത കോൺഗ്രസ്സ് നേതാക്കളാണ് എസ് എഫ് ഐ യെ നിരോധിക്കണമെന്ന ആവശ്യം പാർലമെൻ്റിൽ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബി ജെ പി ചരിത്രത്തെ തന്നെ വളച്ചൊടിക്കുകയാണെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

സേവ് എഡ്യൂക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ പ്രയാണം തുടരുന്നത്.എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി പി സാനു ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റയംഗം നിതീഷ് നാരായണൻ വൈസ് ക്യാപ്റ്റനുമായ ജാഥയാണ് കണ്ണൂരിൽ എത്തിയത്.രാജ്യത്ത് അഞ്ച് ജാഥകളാണ് പര്യടനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News