Vehicle Insurance | വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ ഇടുക്കിയിൽ വൻ തട്ടിപ്പ്

വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ ഇടുക്കിയിൽ വൻ തട്ടിപ്പ് . രേഖകളിൽ കൃതൃമത്വം നടത്തി വൻതുക തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിലായി . ഇൻഷുറൻസ് ഏജൻ്റ് ഇടുക്കി തങ്കമണി സ്വദേശി വിശാഖ് പ്രസന്നനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത് .

തൊടുപുഴ, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിനാളുകൾ കബളിപ്പിക്കപ്പെട്ടുവെന്നാണ് സൂചന. ചെറിയ വാഹനങ്ങളുടെ നമ്പർ ഉപയോഗിച്ച് ടിപ്പർ അടക്കമുള്ളവയുടെ ഇൻഷുറൻസ് അടച്ചു നൽകുകയായിരുന്നു രീതി . പ്രതിയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News