Bihar: ബിഹാറിൽ 31 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു; 11 ജെഡിയു അംഗങ്ങൾ

ഏക സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിംഗ് അടക്കം ബിഹാറി(bihar)ൽ 31 പുതിയ മന്ത്രിമാർ മഹാസഖ്യ സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്‌തു. 16 ആർജെഡി(rjd) അംഗങ്ങളിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരൻ തേജ്‌ പ്രതാപ്‌ യാദവും മന്ത്രിസഭയിൽ ഇടം കണ്ടെത്തി.

ജെഡിയു(jdu)വിന് 11 അം​ഗങ്ങളുണ്ട്. കോൺഗ്രസ് അംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരും ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്ന്‌ മുൻ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് സുമനും സത്യപ്രതിജ്ഞ ചെയ്‌തു. അഞ്ച്‌ മന്ത്രിസ്ഥാനം ഒഴിച്ചിട്ടു.

തേജ്‌ പ്രതാപിനെ കൂടാതെ അലോക് മേത്ത, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, കുമാർ സർവജീത്, ലളിത് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, ജിതേന്ദ്ര കുമാർ റായ്, അനിത ദേവി, സുധാകർ സിംഗ്, ഇസ്രായേൽ മൻസൂരി, സുരേന്ദ്ര റാം, കാർത്തികേയ സിംഗ്, ഷാനവാസ് ആലം, ഷമീം അഹമ്മദ് എന്നിവരാണ്‌ ആർജെഡിയിൽ നിന്ന്‌ മന്ത്രിമാരായത്‌.

മുഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീലാ കുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരാണ്‌ ജെഡിയു അംഗങ്ങൾ. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും ജെഡിയു നിലനിർത്തി. ആഭ്യന്തരം നിതീഷ്‌ തന്നെ വഹിക്കും.

ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‌ ആരോഗ്യം, റോഡ് നിർമ്മാണം, നഗര വികസനം, ഭവന നിർമ്മാണം, ഗ്രാമവികസനം വകുപ്പുകൾ നൽകി. തേജ്‌ പ്രതാപിന്‌ വനം- പരിസ്ഥിതി വകപ്പും നൽകി. വിജയ്‌ കുമാർ ചൗധരിക്കാണ്‌ ധനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News