Raveendra Jadeja: ഇനി പുറത്തേക്ക്.. സിഎസ്‌കെയുമായുള്ള ബന്ധം ഉപേക്ഷിച്ച് രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒട്ടേറെ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ(raveendra jadeja) ടീം വിടുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായതായി റിപ്പോര്‍ട്ട്.

2022ലെ ഐപിഎല്ലിനുശേഷം ടീം മാനേജ്‌മെന്റുമായി യാതൊരുവിധ ബന്ധവും ജഡേജ തുടര്‍ന്നിട്ടില്ലെന്നാണ് ടൈസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ താരം അടുത്ത സീസണില്‍ മറ്റൊരു ടീമിലേക്ക് മാറിയേക്കും.

FIFA: ഫിഫയുടെ വിലക്ക്; ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്കും തിരിച്ചടി

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരായ ഫിഫ(FIFA)യുടെ വിലക്കിൽ ഐഎസ്എൽ(ISL), ഐലീഗ് ക്ലബുകൾക്കും തിരിച്ചടിയാകും. രണ്ട് ലീഗുകളും നടത്തുന്നതിൽ തടസമില്ലെങ്കിലും ഇനി പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ഇത് തിരിച്ചടിയാവും.

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തങ്ങളുടെ ആറാം വിദേശ സൈനിങ്ങിന് വേണ്ടിയുള്ള നീക്കത്തിലാണ്. താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയാലും താരത്തെ രജിസ്ട്രർ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇതുവരെ ഒരു വിദേശ താരത്തെയും സൈൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിന് ഇന്ത്യൻ താരങ്ങളെ അണിനിരത്തി കളിക്കേണ്ടിവരും.

അതെ സമയം ISL I LEAGUE ക്ലബ്ബുകൾക്ക് AFC ടൗൺമെന്റുകളിലും കളിയ്ക്കാൻ സാധിക്കില്ല. കൂടാതെ ഫിഫ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിവന്നിരുന്ന ധനസഹായം ഇനി ലഭിക്കില്ല. ഇത് AIFF ന്റെ പ്രവർത്തനങ്ങൾ ഗ്രാസ് റൂട്ട് മുതൽ ബാധിക്കും.

AFC കപ്പ് യോഗ്യത നേടിയിരുന്ന എടികെ മോഹൻ ബഗാൻ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. താരങ്ങളുമായി കരാർ ഒപ്പിടാമെങ്കിലും രജിസ്ട്രേഷൻ നടക്കില്ല. ഓഗസ്റ്റ് 31 വരെയാണ് ട്രാൻസ്ഫർ ജാലകം തുറന്നിരിക്കുക

ഗോകുലത്തിൻ്റെ വനിതാ ടീം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനായി കഴിഞ്ഞ ദിവസമാണ് ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. എന്നാൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ടീം അവിടെ എത്തിയതിനാൽ കളിക്കാനമുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here