ADVERTISEMENT
ആദിവാസി ജീവിതം പ്രമേയമാക്കി ശ്രദ്ധേയ രചനകൾ നടത്തിയ എഴുത്തുകാരൻ നാരായൻ (82)(narayan) അന്തരിച്ചു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. കോവിഡ് ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്നു.
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, തോപ്പിൽ രവി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ജനിച്ചു. തപാൽ വകുപ്പിൽ നിന്ന് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ച ശേഷം കൊച്ചിയിലായിരുന്നു താമസം.
ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലായ കൊച്ചരേത്തിയാണ് സാഹിത്യ അക്കാദമി അവാർഡിന് അർഹമായത്. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം.
കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, നിസ്സഹായന്റെ നിലവിളി, ഈ വഴിയിൽ ആളേറെയില്ല, പെലമറുത, ആരാണു തോൽക്കുന്നവർ തുടങ്ങിയവയാണ് കൃതികൾ. ഭാര്യ: ലത. മക്കള്‍: രാജേശ്വരി, സിദ്ധാരഥകുമാര്‍, സന്തോഷ് നാരായന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.