Video : കരകവിഞ്ഞൊഴുകുന്ന നദി കടക്കാന്‍ പാലമില്ല; മൃതദേഹം ട്യൂബില്‍ കെട്ടി ഒഴുക്കി നാട്ടുകാര്‍; വീഡിയോ

കനത്ത മഴയെത്തുടര്‍ന്ന് നര്‍മ്മദ നദി കരകവിഞ്ഞതോടെ മധ്യപ്രദേശിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എന്നാല്‍ നദി കടക്കാനുള്ള പാലം ഇല്ലാത്തതിനെ തുടര്‍ന്ന് മരിച്ചയാളുടെ ശരീരം ട്യൂബില്‍ കെട്ടി നദികടക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അനുപ്പുര്‍ ജില്ലയില്‍ നിന്നുള്ളതാണ് വീഡിയോ. അനുപ്പുരിലെ തഡപതാര ഗ്രാമവാസിയായ വിഷ്മത് നന്ദ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സമീപ ജില്ലയായ ദിന്തോരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് നന്ദ മരിച്ചത്.

ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുപോയത്. എന്നാല്‍ നദി കടക്കാനുള്ള പാലം ഇല്ലാത്തതിനാലാണ് ഗ്രാമവാസികള്‍ ഇങ്ങനെ ചെയ്തതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം സംസ്‌കരിക്കാനായാണ് ഇത്തരത്തില്‍ കൊണ്ടുപോയത്.

തുടര്‍ന്ന് ഗ്രാമീണര്‍ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോവുകയായിരുന്നു. നര്‍മ്മദ നദി കരകവിഞ്ഞതിനാല്‍ ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം വെള്ളം കയറിയ സ്ഥിതിയിലാണ്. തുടര്‍ന്നാണ് ട്യൂബില്‍ കെട്ടി ഇവര്‍ മൃതദേഹം കൊണ്ടുപോയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News