Blessy: ‘വെറ്റിലമുറുക്കി ഇരിക്കുന്ന ഗോപി ചേട്ടനെ കണ്ടപ്പോൾ ഒന്ന് ഞാൻ ഉറപ്പിച്ചു ഇതാണെന്റെ കഥാപാത്രം’: സംവിധായകന്‍ ബ്ലെസി പറയുന്നു

ചലച്ചിത്ര – സീരിയല്‍ താരം നടന്‍ നെടുമ്പ്രം ഗോപി ( Nedumbram Gopi) അന്തരിച്ചു.83 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. ബ്ലെസിമമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. പ്രായാധിക്യത്താലുള്ള രോഗങ്ങളാല്‍ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ഗോപിച്ചേട്ടന്റെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു എന്ന് ബ്ലെസി കൈരളി ന്യൂസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പ് താന്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു.  പ്രായത്തിന്റേതായ അസുഖങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നും ബ്ലെസി പറഞ്ഞു.

ശാരീരിക അവശതകള്‍ മറന്ന് ഗോപിച്ചേട്ടന്‍ വീണ്ടും സിനിമകളിലെ സജീവമാകണം എന്നായിരുന്നു അന്ന് ചേട്ടനോട് പറഞ്ഞത്. ഒരു റിട്ടയര്‍മെന്റ് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കുറച്ച് വൈകി ആയതുകൊണ്ടാകാം അദ്ദേഹത്തിലേക്ക് എത്തുന്ന കഥാപാത്രങ്ങള്‍ക്ക് ഒക്കെ സ്ഥിരമായി ഒരു മുത്തച്ഛന്‍ തരത്തിലുള്ളതായിരുന്നു.

ഒരു കലാകാരന്‍ എന്നുള്ള രീതിയില്‍ മറ്റുള്ളവരിലേക്ക് അറിയപ്പെടാന്‍ അവസാന സമയങ്ങളില്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്രയും സിനിമകള്‍ അഭിനയിച്ചിട്ടും അമ്മയില്‍ ഒരു മെമ്പര്‍ഷിപ്പ് ഇല്ല എന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബ്ലെസി കൈരളി ന്യൂസിനോട് പറഞ്ഞു.

തന്റെ ചിത്രമായ കാഴ്ചയില്‍ ഓഡീഷന് അദ്ദേഹം എത്തിയ കഥയും ബ്ലെസി ഓര്‍ത്തെടുത്തു. താന്‍ അകത്ത് ഓഡീഷനെത്തിയ ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്താണ് പുറത്തിരുന്ന് ഗഹോപിച്ചേട്ടന്‍ മുറുക്കാന്‍ മുറുക്കുന്നത് താന്‍ ജനലിലൂടെ കണ്ടത്. ആ ഒരു കാഴ്ച കണ്ടപ്പോള്‍ തന്നെ ആ കഥാപാത്രം ചെയ്യാന്‍ ഗോപിച്ചേട്ടനേക്കാള്‍ മികച്ച് മറ്റാരുമില്ലെന്ന് താന്‍ മനസിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News