Pinarayi Vijayan | കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .

നമ്മൾ നേരിടുന്ന പ്രധാന പ്രതിസന്ധി നമ്മുടെ ഖജനാവിന് വേണ്ടത്ര ശേഷി ഇല്ല എന്നതാണ് എന്നും ഇത് പരിഹരിക്കാനാണ് കിഫ്ബി വഴി പദ്ധതി നടപ്പാക്കി തുടങ്ങിയത് എന്നും അതേസമയം ഇതിനെ മലർപൊടിക്കാരെന്റെ സ്വപ്നമെന്ന് ചിലർ പറഞ്ഞു , ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന് ചില പ്രമുഖർ പറഞ്ഞു , മലർപൊടിക്കാരെന്റെ സ്വപ്നമെന്ന് ചിലർ പറഞ്ഞു എന്നും മുഖ്യമന്ത്രി ഫ്ലൈ ഓവർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു .

അതോടൊപ്പം ആശുപത്രികൾക്ക് നേരെയുള്ള ആക്രമം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നും പരാതികൾ ഉണ്ടാകാം ,അത് ഗൗരവമായി പരിശോധിക്കാൻ തയ്യാറാണ് , അതിന് സംവിധാനവും ഉണ്ട് ,എന്നാൽ പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്ത് ഡോക്ടർ മാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . മാത്രമല്ല പരിശോധനകളിൽ നോട്ടപ്പിശക് ഉണ്ടായാൽ വലിയ അപകടം ഉണ്ടാകും , പിന്നീട് കുറ്റബോധം വന്നിട്ട് കാര്യമില്ല ,ഉത്തരവാദിത്തം അർപ്പണ ബോധത്തോടെ നിർവഹിക്കാൻ ആരോഗ്യ പ്രവർത്തകരും തയ്യാറാകണം എന്നും അദ്ദേഹം ഓർമിപ്പിച്ചു .

അതേസമയം ചികിത്സകൾക്ക് ചിലവ് കൂടുകയാണ് , അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വലിയ തോതിൽ ചിലവുണ്ടാകുന്നു ,കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല , ഇതിന് ഒരു പരിഹാരമായി സർക്കാർ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News