Narayan: ‘അങ്ങനെയാണ് കൊച്ചരേത്തി എഴുതിയത്’: ഓർമയിൽ നാരായൻ

സാഹിത്യകാരൻ നാരായൻ(narayan) വിടപറയുമ്പോൾ എന്നും എപ്പോഴും ഓർമിക്കപ്പെടാൻ തക്കവണ്ണം നിരവധി നോവലുകളും ശേഷിപ്പായുണ്ട്. ‘വിദ്യ ഇല്ലെങ്കിൽ പിന്നെ നമ്മളാരുമല്ലല്ലോ.. ‘ കൈരളി ന്യൂസ് അന്യോന്യം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സാഹിത്യകാരൻ നാരായൻ അന്തരിച്ചു

ഒരു ആദിവാസി വിഭാഗത്തെ സത്യസന്ധമായി അവതരിപ്പിക്കുന്ന രചന, അതാണ് കൊച്ചരേത്തിയെന്നും അതെഴുതാനുണ്ടായ കരണത്തെപ്പറ്റിയും അദ്ദേഹം അന്യോന്യത്തിൽ പറയുന്നുണ്ട്.

പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു | Sirajlive.com

”വിദ്യ ഇല്ലെങ്കിൽ പിന്നെ നമ്മളാരുമല്ലല്ലോ.. അതിന് നമുക്ക് വ്യത്യാസങ്ങളൊന്നുമില്ല . നമ്മൾ മനുഷ്യനാണ് . മനുഷ്യനിൽ പ്രവർത്തിക്കുന്നത് തലച്ചോറാണ്. ആ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികാസനത്തിനും വിദ്യ അത്യാവശ്യമാണ്. വിദ്യ എന്ന് പറയുമ്പോൾ അത് ഏതുതരം വിദ്യയുമാകാം..”, നാരായന്റെ വാക്കുകൾ.

കൊച്ചരേത്തിയെക്കുറിച്ച്

ഞാൻ ആദിവാസിവിഭാഗത്തിൽപ്പെടുന്ന ഒരാളാണ്. ഞാനുൾപ്പെടുന്ന ആദിവാസി വിഭാഗത്തെ സംബന്ധിച്ച് ഒരാൾ ഒരു നോവലെഴുതി. അതിലയാൾ എഴുതിയത് ഞാനുൾപ്പെടെയുള്ള സമുദായത്തിലുള്ള ആളുകളെക്കുറിച്ചാണ്. അതെഴുതിയതാകട്ടെ ഞങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളും.

സാഹിത്യകാരൻ നാരായൻ അന്തരിച്ചു | Writer Narayan passed away | Madhyamam

അല്പം മോശമായ രീതിയിലാണ് ഞങ്ങളെ അയാൾ ചിത്രീകരിച്ചത്. ഞങ്ങളുടെ സമുദായത്തിലെ പെണ്ണുങ്ങൾ പ്രസവിച്ചാൽ ആ കുഞ്ഞുങ്ങൾക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിയർപ്പിന്റെ മണമാണ് എന്ന് ഒരധ്യായത്തിൽ അദ്ദേഹമെഴുതി. ഇതെഴുതാൻ ഉണ്ടായ കാര്യം ഞങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. ഒരു ആദിവാസി വിഭാഗത്തെ സത്യസന്ധമായി അവതരിപ്പിക്കുന്ന രചന, അതാണ് കൊച്ചരേത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News