ADVERTISEMENT
ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിനരികിൽ ലയണൽ മെസി. ഇതേവരെ 41 കിരീട നേട്ടങ്ങളാണ് മെസിയുടെ പേരിലുള്ളത്. ബ്രസീലിയൻ താരം ഡാനി അൽവെസാണ് ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരം. 43 കിരീടങ്ങളാണ് ഈ മുൻ ബാഴ്സ താരത്തിന്റെ പേരിലുള്ളത്.
ഡാനി അൽവെസിന് പിന്നിൽ രണ്ടാമനാണ് കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസി. കരിയറിൽ ആകെ 41 കിരീടങ്ങളാണ് ഈ പി എസ് ജി സൂപ്പർ താരത്തിനുള്ളത്. ഒരു കോപ്പ അമേരിക്ക കിരീടം, ഒരു ഫൈനലിസിമ കപ്പ് , ഒരു അണ്ടർ-20 ലോകകപ്പ് , ഒളിമ്പിക്സ് ഗോൾഡ് മെഡൽ, 10 ലാലീഗ കിരീടം, 7 കോപ്പ ഡെൽറേ , 8 സൂപ്പർ കോപ്പ , 4 ചാമ്പ്യൻസ് ലീഗ്, 3 ക്ലബ്ബ് വേൾഡ് കപ്പ് , 3 യുവേഫ സൂപ്പർ കപ്പ് , ഒരു ഫ്രഞ്ച് ലീഗ് കിരീടം, ഒരു ഫ്രഞ്ച് കപ്പ് എന്നിങ്ങനെയാണ് ഈ അർജന്റീനിയൻ താരത്തിന്റെ ആകെ കിരീട നേട്ടങ്ങൾ.
സീസണിൽ ഇനി 2 കിരീട നേട്ടം കൂടി സ്വന്തമാക്കിയാൽ മെസി ഏറ്റവും കൂടുതൽ കിരീടം നേടിയ താരമെന്ന അൽവെസിന്റെ റെക്കോർഡിനൊപ്പമെത്തും. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കൂടി മുത്തമിടാൻ പി എസ് ജി ക്ക് സാധിച്ചാൽ കിരീട നേട്ടക്കണക്കിലും കാൽപന്ത് കളിയിലെ മിശിഹ രാജകുമാരനാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.