പ്രശസ്ത നോവലിസ്റ്റ് നാരായന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

പ്രശസ്ത നോവലിസ്റ്റ് നാരായന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു. പ്രശസ്ത നോവലിസ്റ്റ് നാരായന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.

കൊച്ചരേത്തി എന്ന നോവലിലൂടെ മലയാളസാഹിത്യത്തിൽ തൻ്റെ ശബ്ദവും ഇടവും സ്ഥാപിച്ച എഴുത്തുകാരനാണ് അദ്ദേഹം. ഊരാളിക്കുടി, പെലമറുത തുടങ്ങിയ രചനകളിലൂടെയും ഗോത്രജീവിതത്തിൻ്റെ നേർക്കാഴ്ചകൾ അദ്ദേഹം പകർന്നു തന്നു.

പാർശ്വവൽക്കൃത ജീവിതത്തെ സ്വന്തം അനുഭവങ്ങളിൽ ചാലിച്ചാണ് നാരായൻ അവതരിപ്പിച്ചത്. നാരായൻ്റെ നിര്യാണം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സാഹിത്യ ആസ്വാദകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, വായനക്കാരുടേയും ദുഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel