Shajahan murder | സിപിഐഎം നേതാവ് ഷാജഹാൻ വധം: എല്ലാ പ്രതികളും പിടിയിൽ

സിപിഐഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പിടിയിലായി .പിടിയിലായ പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും . എട്ട് പ്രതികളാണ് കൊലപാതക കേസിൽ പിടിയിലായിരിക്കുന്നത് . കൊലപാതകത്തിന് ശേഷം പ്രതികൾ മൂന്ന് സംഘങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു . 14 ന് വൈകുന്നേരം ചന്ദ്രനഗർ ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുചേർന്നിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് ശേഖരിച്ചു .ഒന്നാം പ്രതി ശബരീഷ്,രണ്ടാം പ്രതി അനീഷ്
മൂന്നാം പ്രതി നവീൻ, നാലാം പ്രതി ശിവരാജൻ,അഞ്ചാം പ്രതി സിദ്ധാർത്ഥൻ,
ആറാം പ്രതി സുജീഷ്,ഏഴാം പ്രതി സജീഷ്,എട്ടാം പ്രതി വിഷ്ണു.

ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും:എ കെ ബാലന്‍

(Palakkad)പാലക്കാട് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് എ കെ ബാലന്‍(AK Balan).

ബി ജെ പി – ആര്‍ എസ് എസ് കള്ള പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ഇത് തുറന്ന് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാജഹാന്റെ കൊലപാതകം;ചില മാധ്യമങ്ങള്‍ക്ക് മറ്റ് താത്പര്യങ്ങള്‍:എ വിജയരാഘവന്‍

സി പി എ ഐ എം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചില മാധ്യമങ്ങള്‍ക്ക് മറ്റ് താല്‍പ്പര്യങ്ങളെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വാദപ്രതിവാദം ഉണ്ടാക്കാനുള്ള മാധ്യമ താല്‍പ്പര്യത്തിന് ഒപ്പം നില്‍ക്കുകയല്ല സി പി ഐ എമ്മിന്റെ ജോലിയെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

”സഖാവ് ഷാജഹാന്‍ കൊല്ലപ്പെട്ട വേദനയിലാണ് പാര്‍ട്ടിയെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുകയാണ് വേണ്ടതെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചതാണ്. ആ തീരുമാനം അനുസരിച്ചാണ് മന്ത്രിസഭയിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. അത് നിയമസഭയില്‍ വരും
സഭ അംഗീകരിക്കുമ്പോള്‍ അത് നിയമമാകുമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News