Nehru trofi | നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം, സ്വര്‍ണ്ണ നാണയം സമ്മാനം

അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ആലപ്പുഴ സ്വദേശി ബാബു ഹസന്‍ ജലച്ചായത്തില്‍ വരച്ച ‘വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്ത’യാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. ബാബു ഹസന്റെ ചിത്രം 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഭാഗ്യ ചിഹ്നത്തിന് പേരിട്ടാല്‍ സ്വര്‍ണ്ണ നാണയം സമ്മാനമായി കിട്ടുന്ന മത്സരവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. വാട്സ്ആപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാമെന്നും കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News