Cherthala | ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി . ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ ഡോ.എം.കെ.ഷാജി ആണ് മരിച്ചത് . 57 വയസ്സായിരുന്നു . ചേർത്തല ബോയ്സ് സ്കൂളിന് കിഴക്ക് വശത്തെ വീട്ടിൽ വൈകിട്ട് 6:45ന് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മരണകാരണം എന്തെന്ന് വ്യക്തമല്ല. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.കാഞ്ഞിരപ്പള്ളി സ്വദേശിയായ എം.കെ.ഷാജി കുറച്ചുകാലമായി ചേർത്തല ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശത്തുള്ള വീട്ടിലായിരുന്ന താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here