കാസർകോഡ് ആയുധവുമായി പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

കാസർകോഡ് ഉപ്പളയിൽ ആയുധവുമായി പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. വെടിയുണ്ടയുൾപ്പെടെ പിടികൂടി. ഉപ്പളയിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി .

ഉപ്പള മജലിൽ തിങ്കളാഴ്ച രാത്രിയാണ് ആയുധങ്ങളുമായി ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം യാത്ര ചെയ്യുന്നതായി മഞ്ചേശ്വരം പോലീസിന് വിവരം ലഭിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത അയാസ് എന്നയാൾ സഹോദരന്റെ സഹായത്തോടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രക്ഷപ്പെട്ട അയാസിൻ്റെ സഹോദരൻ മുഹമ്മദ് റിയാസ്, ഓട്ടോ റിക്ഷയിലുണ്ടായിരുന്ന മുഹമ്മദ് റഹീസ് , മുഹമ്മദ് ഹനീഫ് എന്നിവരെ അറസ്റ്റ് ചെയ്തത്.

വെടിയുണ്ട ഇവരുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തു. ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി.രക്ഷപ്പെട്ട അയാസിനായി അന്വേഷണം ഊർജ്ജിതമാക്കി. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. ജില്ലാ പൊലീസ് ചീഫ് മേധാവി വൈഭവ് സക്സേന സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here