ഒരു ലിറ്റർ പാലിന് നാല് രൂപ സബ്‌സിഡി ഓണസമ്മാനം : മന്ത്രി ജെ ചിഞ്ചുറാണി

പാൽസംഘങ്ങൾക്കും പാൽ നൽകുന്ന ക്ഷീര കർഷകർക്കും ഒരു ലിറ്റർ പാലിന് നാല് രൂപ സബ്‌സിഡി ഓണസമ്മാനമായി നൽകുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ മാസം മുതലുള്ള സബ്‌സിഡി ബാങ്ക് വഴി നേരിട്ട് ലഭ്യമാക്കും. മിൽമ റിച്ച് പാൽ, സ്മാർട്ട് തൈര്, സ്വിഗി ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള മിൽമ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി .

ക്ഷീരക്ഷേമനിധി ബോർഡ് ഓണ കൈനീട്ടം എന്ന നിലയിൽ ക്ഷീരകർഷകർക്ക് 250 രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു. മിൽമയുടെ ഉത്പന്ന വൈവിദ്ധ്യവും ഓൺലൈൻ വ്യാപാരവും വഴി ജനപ്രിയത വർധിപ്പിക്കാനാകും. വിപണയിൽ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായി മിൽമ മാറിയിട്ടുണ്ട്. പാലുല്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യാനുസരണം പശുക്കളെ നൽകിവരുന്നു. പശുക്കിടാവ് പദ്ധതിയിൽ ഇരട്ടി പഞ്ചായത്തുകളെ ഇക്കൊല്ലം തെരഞ്ഞെടുത്തു. ബിപിഎൽ കാർഡ് ഉടമകൾക്ക് ഓരോ പശുവിനെ നൽകുന്ന പദ്ധതിയും ആവിഷ്‌കരിക്കുന്നു. പച്ചപ്പുൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരേക്കറിന് 16000 രൂപ സബ്‌സിഡി നൽകുന്നു .

മേയർ പ്രസന്ന ഏണസ്സ് ചടങ്ങിൽ അധ്യക്ഷയായി. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയോഷൻ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരൻ ആദ്യവിൽപന നിർവഹിച്ചു. മിൽമ ഭരണസമിതി കൺവീനർ എസ് ഭാസുരാംഗൻ, ഡി എസ് കോണ്ട, കെ ആർ മോഹനൻപിള്ള, വി എസ് പത്മകുമാർ, ആർ കെ സാമുവൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News