Shajahan: ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും ആര്‍എസ്സുകാര്‍; അറസ്റ്റ് ഇന്ന്

CPIM നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍(Shajahan murder) മുഴുവന്‍ പ്രതികളുടെയും അറസ്റ്റ്(Arrest) ഇന്ന് രേഖപ്പെടുത്തും. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പിടിയിലായി. പിടിയിലായ പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും . എട്ട് പ്രതികളാണ് കൊലപാതക കേസില്‍ പിടിയിലായിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. 14 ന് വൈകുന്നേരം ചന്ദ്രനഗര്‍ ചാണക്യ ഹോട്ടലില്‍ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് ശേഖരിച്ചു .ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍, നാലാം പ്രതി ശിവരാജന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് പിടിയിലായത്.

ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും:എ കെ ബാലന്‍

(Palakkad)പാലക്കാട് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് എ കെ ബാലന്‍(AK Balan). ബിജെപി – ആര്‍എസ്എസ് കള്ള പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ഇത് തുറന്ന് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here