Kavadiyar: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു

തിരുവനന്തപുരം നഗരമധ്യത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു. കവടിയാര്‍ ജംഗ്ഷനില്‍(Kavadiyar Junction) ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ എത്തിയ കാര്‍ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നത്. അപകടം നടന്നയുടനെ കാറില്‍ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതായി പൊലീസ്(police) അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി(CCTV) ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അമിതവേഗതയില്‍ എത്തിയ കാര്‍ സിഗ്‌നല്‍ ലൈറ്റില്‍ ഇടിച്ചു മറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പോലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. വന്‍ അപകടം ആണ് നടന്നത് എങ്കിലും ആളപായം ഉണ്ടായില്ല. തിരക്കേറിയ റോഡില്‍ ആണ് അപകടം ഉണ്ടായത്.

ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

ഗുജറാത്തില്‍(Gujarat) മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ റെയ്ഡില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി. മെഫഡ്രോണ്‍ വിഭാഗത്തില്‍ പെടുന്ന ഗുളികകളാണ് പിടിച്ചെടുത്തത്. ഗുജറാത്ത് അങ്ക്ലേഷ്വറിലെ മെഫഡ്രോണ്‍ നിര്‍മാണ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. നിരോധിത വിഭാഗത്തില്‍പ്പെട്ട 513 ഗുളികകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പോലീസ്(police) ഇതിനകം 2,435 കോടി രൂപ വിലമതിക്കുന്ന 1,218 കിലോഗ്രാം മയക്കുമരുന്ന് പിടികൂടുകയും കേസില്‍ ഏഴ് പേരെ അറസ്റ്റ്(Arrest) ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel