ADVERTISEMENT
സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രതിസന്ധികൾ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ച നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ ആവിഷ്‌കരിച്ചത്.
സർക്കാരിന്റെ ഓണ സമ്മാനമായി കേരള സവാരി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഓല, ഊബർ മോഡലിലാണ് കേരള സവാരി സർവീസ് നടത്തുക. മറ്റ് ഓൺലൈൻ ടാക്‌സികൾ 20 മുതൽ 30 ശതമാനം വരെ സർവീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള സവാരി എട്ട് ശതമാനം മാത്രമാണ് ഈടാക്കുക. പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാന നഗരിയിലാണ് നടപ്പാക്കുക .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.