Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അമ്മയുടെ കൺമുന്നിൽ വച്ച് മരിച്ചു.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‌അമിതമായ രക്തസ്രാവം മൂലം യുവതിയുടെ നിലയും ​ഗുരുതരമാണ്.

കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറിൽ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രസവത്തെത്തുടർന്ന് അമിതമായി രക്തസ്രാവമുണ്ടായ സ്ത്രീയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങൾ മൂന്ന് കിലോമീറ്ററോളം യുവതിയെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.

പാൽഘർ ജില്ലയിലെ മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറാണ് കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികൾക്ക് ആരോ​ഗ്യമുണ്ടായിരുന്നില്ല. വിദ​ഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴി‌യില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ കുട്ടികൾ മരിച്ചു.

അമിത രക്തസ്രാവം മൂലം സ്ത്രീയുടെ നിലയും വഷളായി, കുടുംബാംഗങ്ങൾ കയറും ബെഡ്ഷീറ്റും മരവും ഉപയോഗിച്ച് ഒരു താൽക്കാലിക സ്‌ട്രെച്ചർ നിർമിച്ച് സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. അപകടകരമായ വഴി താണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്. അമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News