Chilli Potato: ചില്ലി പൊട്ടറ്റോ ഉണ്ടാക്കാം വീട്ടിൽ തന്നെ

എല്ലാവർക്കും ചൈനീസ് വിഭവങ്ങൾ പ്രിയപ്പെട്ടതാണല്ലേ.. എങ്കിൽ നമുക്ക് ചില്ലി പൊട്ടറ്റോ(chilli potato) വീട്ടിൽ പരീക്ഷിച്ചാലോ? എങ്ങനെ തയാറാക്കാമെന്ന്നോക്കാം..

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് 4 ഇടത്തരം വലിപ്പം

കോൺ ഫ്ലോർ 4 ടീസ്പൂൺ

പച്ചമുളക് 2 ചെറുതായി അരിഞ്ഞത്

പച്ച ഉള്ളി 2 ടീസ്പൂൺ ചെറുതായി അരിഞ്ഞത്

ഇഞ്ചി പേസ്റ്റ് കാൽ ടീസ്പൂൺ

തക്കാളി സോസ് അര ടീസ്പൂൺ

സോയ സോസ് കാൽ ടീസ്പൂൺ

ചില്ലി സോസ് അര ടീസ്പൂൺ

വിനാഗിരി 1 ടീസ്പൂൺ

മുളക് അരിഞ്ഞത് 1/2 ടീസ്പൂൺ

പഞ്ചസാര കാൽ ടീസ്പൂൺ

എണ്ണ വറുക്കാൻ

ഉപ്പ് രുചി അനുസരിച്ച്

തയ്യാറാക്കുന്ന വിധം

ആദ്യം, ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലി കളഞ്ഞ് നീളമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഇതിന് ശേഷം കോൺ ഫ്ലോറിൽ ഇട്ട് നന്നായി ഇളക്കുക..ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങു ചേർത്ത് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വഴറ്റണം. ഇനി മറ്റൊരു പാൻ എടുത്ത് ചൂടാക്കുക. അതിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർക്കുക.

എണ്ണ ചൂടാകുമ്പോൾ, ഗ്യാസ് കുറയ്ക്കുക. ഇനി ഇഞ്ചിയും പച്ചമുളകും ചേർത്ത് അൽപം വഴറ്റുക. ഒരു ചെറിയ സ്പൂൺ കോൺ ഫ്ലോർ 1/4 കപ്പ് വെള്ളത്തിൽ നന്നായി അലിയിച്ചു ഇളക്കുക.

ഇതിനുശേഷം, പാനിൽ പഞ്ചസാരയും ഉപ്പും ചേർത്ത് 2 മിനിറ്റ് വേവിക്കുക.
ഇനി വറുത്ത ഉരുളക്കിഴങ്ങും മുളകും വിനാഗിരിയും പച്ച ഉള്ളിയും ചേർക്കുക. ഇളക്കി 2 മിനിറ്റ് വേവിക്കുക, എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യുക. ചില്ലി പൊട്ടറ്റോ റെഡി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News