Shajahan: ഷാജഹാന്‍ വധം; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്(Palakkad) മരുതറോഡ് CPIM ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വധക്കേസില്‍(Shajahan murder) നാലു പ്രതികളുടെ അറസ്റ്റ്(arrest) രേഖപ്പെടുത്തി. നവീന്‍, ശബരീഷ്, അനീഷ്, സുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികള്‍ കസ്റ്റഡിയിലെന്നും, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും എസ് പി – ആര്‍ വിശ്വനാഥ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ നവീനും ഷാജഹാനെ വെട്ടിവീഴ്ത്തിയ ശബരീഷ്, അനീഷ്, സുജീഷ് എന്നിവരുമാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എട്ട് പേരെയും കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. സി പി ഐ എമ്മുമായി അകന്ന പ്രതികള്‍ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു.

2019 മുതല്‍ ഷാജഹാനുമായി വിരോധമുണ്ടായിരുന്നെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. വീട്ടില്‍ നിന്ന് വടിവാള്‍ എത്തിച്ചാണ് പ്രതികള്‍ ഷാജഹാനെ ആക്രമിച്ചത്. കേസില്‍ നിര്‍ണ്ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഗൂഡാലോചന സംശയിക്കുന്നതിനാല്‍ അക്കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News