Fifa: ഫിഫ വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: സുപ്രീംകോടതി

ഫിഫ(Fifa) വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി(Supreme court). അതേസമയം, സസ്പെന്‍ഷന്‍ നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടത്തുന്നതായി കേന്ദ്രം സുപ്രീംകോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 22ലേക്ക് മാറ്റി. ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ നല്‍കിയ വിലക്ക് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഇന്ത്യയില്‍ തന്നെ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഫിഫയുമായി ചര്‍ച്ച നടക്കുകയാണെന്നും അധികൃതരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഫിഫ അധികൃതമായി ചര്‍ച്ച നടക്കുന്നതിനാല്‍ അതിന്റെ കൂടെ തീരുമാനം വരുന്നത് വരെ കേസു പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍, സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇത് തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത് .

എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുപോലും വീണ്ടും ഇതേ വിഷയം ആവര്‍ത്തിച്ചതോടെയാണ് ഉടനടി വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിച്ചത്. ഇതോടൊപ്പം 2022-ലെ അണ്ടര്‍-17 വനിതാ ലോകകപ്പിനുള്ള ആതിഥേയ പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയും ചെയ്തിരുന്നു.

എ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങള്‍ ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എ.ഐ.എഫ്.എഫ് അഡ്മിനിസ്‌ട്രേഷന്‍ എ.ഐ.എഫ്.എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും’ എന്നാണ് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here