Supreme court: രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല: സുപ്രീംകോടതി

തെരഞ്ഞെടുപ്പ്(Election) സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍(Political parties) നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി(Supreme court). ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായായ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. ധൃതി പിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ് കോടതി. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് എന്താണ് സൗജന്യ ക്ഷേമ പദ്ധതികള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കി.

സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങമെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയടക്കമുള്ളവ അന്തസായി ജീവിക്കാന്‍ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങളെ എതിര്‍ക്കുന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എ എ പി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്.

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News