Jaseel jamal | അമ്പമ്പോ ഇത് പൊളിയാണേ… ചിരട്ടയില്‍ കരവിരുത് തീര്‍ത്ത് ജസീല്‍ ജമാല്‍

കൊവിഡ് പ്രതിസസ്ഥിയിൽ കരകൗശല നിർമ്മണത്തിലേക്ക് കടന്ന ഒരു കലാകാരനുണ്ട് കോഴിക്കോട് നടുവണ്ണൂരിൽ ചിരട്ടയിൽ കരവിരുത് തീർക്കുന്ന ജസീൽ ജമാൽ. യുവ നടൻ, ഗാനരചയിതാവ് എന്ന നിലയിലും ജസീൽ ശ്രദ്ധ നേടുകയാണ് . ചിരട്ടയിൽത്തീർത്ത കമനീയമയ ശില്ലങ്ങളുടെ നിര തന്നെയുണ്ട് നടുവണ്ണൂർ ജസീൽ ജമാലിൻ്റെ വീട്ടിൽ.

എല്ലാം സ്വയം നിർമ്മിച്ചവ. കൊവിഡ് അടച്ചുപൂട്ടിൽ ഉപജീവനം വഴിമുട്ടിയപ്പോഴാണ് 26 കാരൻ ശിൽപ്പ നിർമ്മാണത്തിലേക്ക് കടന്നത്. ആദ്യം നിർമിച്ച ചിരട്ട ശില്പം വിജയം കണ്ടു. നിലവിളക്ക്, തൂക്കുവിളക്ക് . വാൽക്കണ്ണാടി ശ്രി ബുദ്ധൻ ,പള്ളി മിനാരം, രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങൾ, ബൈക്ക് എന്നിങ്ങനെ കരവിരുതിൽ തീർത്തവ നിരവധി ആണ് .
ഒഴിവ് ദിവസങ്ങളിൽ അതിരാവിലെ നിർമ്മാണം തുടങ്ങും ചിരട്ടകൾ പല രൂപത്തിൽ ചെത്തിമിനുക്കി പശ ഉപയോഗിച്ച് യോജിപ്പിക്കും.

പോളിഷ് ചെയ്യുന്നതോടെ ഇവ കൂടുതൽ ആകർഷകമാകുന്നു. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശിൽപ്പങ്ങൾക്ക് ആവശ്വക്കാരെ കൂട്ടി.സിനിമ ടെലിഫിലിം ഷോർട്ട് ഫിലിം മ്യൂസികൽ ആൽബം പരസ്യം തുടങ്ങി 40 ഓളം കലാസൃഷ്ടികളിൽ ജസീൽ ഇതിനകം അഭിനയിച്ചു. ഒപ്പം ഗാനരചനയുമുണ്ട്. ജസീൽ ആദ്യം എഴുതിയ ഉമ്മയെ കുറിച്ചുള്ള പാട്ട് യു ട്യൂബിൽ ശ്രദ്ധ നേടിയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News