Harare: ഹരാരെയിൽ കടുത്ത ശുദ്ധജലക്ഷാമം; ഇന്ത്യന്‍ ടീം അംഗങ്ങളോട് വെള്ളം പാഴാക്കരുതെന്ന നിര്‍ദേശവുമായി BCCI

ഏകദിന പരമ്പരക്കായി സിംബാബ്‌വെയിലെത്തിയ ഇന്ത്യന്‍ ടീമി(indian team)നെ വലച്ച് ഹരാരെ(harare)യിലെ കടുത്ത ശുദ്ധജലക്ഷാമം. കഴിഞ്ഞ മൂന്ന് ദിവസമായി ഈ പ്രദേശങ്ങളില്‍ വെള്ളം(water) എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് വെള്ളം പാഴാക്കരുതെന്ന നിര്‍ദേശം നൽകിയിരിക്കുകയാണ് ബിസിസിഐ(bcci).

വരള്‍ച്ചമൂലമല്ല ഹരാരെ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത് എന്നതാണ് പ്രത്യേകത.  ഹരാരെ നഗരത്തിലെ ഏറ്റവും വലിയ കുടിവെള്ള ട്രീറ്റ്മെന്‍റ് പ്ലാന്‍റായ മോര്‍ട്ടണ്‍ ജാഫ്രി പ്ലാന്‍റില്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള കെമിക്കല്‍ തീര്‍ന്നതിനാലാണ് കഴിഞ്ഞ മൂന്നാഴ്ചയായി ഹരാരെ നഗരം കടുത്ത ശുദ്ധജലക്ഷാമത്തെ അഭിമുഖീകരിക്കുന്നത്.

നഗരത്തിലെ ഇരുപത് ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ പ്ലാന്‍റില്‍ നിന്നാണ്. കഴിഞ്ഞമാസം തുടങ്ങിയ ക്ഷാമം ഈ മാസമായപ്പോഴേക്കും അതിരൂക്ഷമാവുകയായിരുന്നു.

ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ നിലവില്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നും കുളി അടക്കമുള്ള കാര്യങ്ങള്‍ക്ക് പരമാവധി കുറച്ച് വെള്ളം മാത്രം ഉപയോഗിക്കണമെന്നും ബിസിസിഐ ടീം അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്സിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News