ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം; ഞെട്ടണ്ട, സംഭവം സത്യമാണ്

ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം. കാക്കനാട് സ്വദേശി വിനയകുമാർ ആണ് ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ് അങ്കമാലിയിൽ പ്രവര്‍ത്തനം ആരംഭിച്ചത്.

പരിസ്ഥിതി സൗഹൃദ സംരംഭം എന്ന ആശയത്തില്‍ നിന്നാണ് കാക്കനാട് സ്വദേശി വിനയകുമാർ ബാലകൃഷ്ണൻ ഗോതമ്പ് തവിടു കൊണ്ടുളള പാത്രങ്ങൾ യാഥാര്‍ത്ഥ്യമാക്കിയത്. ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രവും വേണമെങ്കില്‍ ഭക്ഷിക്കാം. പാത്രം എവിടെ ഉപേക്ഷിച്ചാലും അത് പ്രകൃതിയെ ബാധിക്കുകയുമില്ല. നാട്ടിലെ അസംസ്കൃത വസ്തുക്കളും മിഷനറിയും ഉപയോഗിച്ച് സ്വന്തമായി ആരംഭിച്ച തൂശൻ ബ്രാൻഡ് എന്ന സ്ഥാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

പ്ലേറ്റുകൾക്ക് മൈനസ് 10 ഡിഗ്രി മുതൽ 140 ഡിഗ്രി സെൽഷ്യസ് ചൂട് തരണം ചെയ്യാനും മൈക്രോവേവ് ചെയ്യാനും കഴിയും. മൂന്നുവർഷത്തോളം നടത്തിയ ഗവേഷണത്തിന്‍റെയും അന്വേഷണത്തിന്‍റെയും ഫലമാണ് സംരംഭം. നവീന ആശയത്തിന് നിരവധി അന്തർദേശീയ ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News