Mammootty: ദേ പിന്നേം ലുക്കന്‍ മമ്മൂക്ക… പുതുവത്സരാശംസകൾ നേർന്ന് താരം

പ്രായത്തിലല്ല ലുക്കിലാണ് കാര്യമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന താരമാണ് മലയാളികളുടെ പ്രിയ മമ്മൂട്ടി(mammootty). അദ്ദേഹത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾ വരുമ്പോഴും പ്രേക്ഷകർ ഏറ്റെടുക്കക്കാറുണ്ട്. ഈ പുതുവത്സരത്തിലും പതിവ് തെറ്റിയില്ല.

മമ്മൂട്ടി പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും വൈറലായി. ‘എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍’ എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച ഫോട്ടോ(photo) ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നു.

‘മമ്മുക്ക, ജോണി വാക്കർ സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ എന്തിനാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്..? പണ്ടത്തെ ഫോട്ടോ വേണ്ട പുതിയത് മതി!’ ഷെഫ് സുരേഷ് പിള്ള എഴുതിയിരിക്കുന്നത്.
‘ഇങ്ങനെ യുവാക്കളെ അവഹേളിക്കരുത് മമ്മുക്ക’ എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും പുത്തൻ മമ്മൂക്ക ഫോട്ടോയും ഹിറ്റോട് ഹിറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here