
സാധനങ്ങൾ വാങ്ങുമ്പോൾ കടകളിൽ നിന്നും ബില്ല് ചോദിച്ച് വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ ഇനി അത് ശീലമാക്കണം. കാരണം ബില്ലിലൂടെ ഭാഗ്യം നിങ്ങളെ തേടി വന്നേക്കാം. ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിലൂടെ അപ്‌ലോഡ് ചെയ്ത് നൽകിയാൽ 5 കോടി രൂപയുടെ വരെ സമ്മാനങ്ങൾ നിങ്ങളെ തേടി വന്നേക്കാം. നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്താക്കൾ ലക്കി ബിൽ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ബില്ലുകൾ അപ് ലോഡ് ചെയ്യുക. ഓരോ ബില്ലിനും നാലു സമ്മാനങ്ങൾ വരെ ലഭിച്ചേക്കാം.
പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ ഉണ്ടാകും. കൂടാതെ ബംബർ സമ്മാനവും ഉണ്ട്. മാത്രമല്ല, ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകും. ദിവസേന 10 ലക്ഷം രൂപ വരെയും ബമ്പർ സമ്മാനമായി 25 ലക്ഷം വരെയും നേടാൻ സാധിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here