കല്ലാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

നെടുങ്കണ്ടം കല്ലാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കല്ലാർ അമ്പലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 15 ആം തീയതിയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിയ എട്ടാം ക്‌ളാസ് വിദ്യാർത്ഥി അജ്മലിനെ കല്ലാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്.

Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല(Sabarimala) നട തുറന്നു ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. സ്വര്‍ണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി ഭക്തര്‍ക്ക് അഭിഷേകതീര്‍ത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.

മണ്ഡപത്തില്‍ മഹാ ഗണപതി ഹോമം, 7.30 ന് ഉഷപൂജ, ശേഷം ശബരിമല പുതിയ ഉള്‍ക്കഴകത്തിന്റെ നറുക്കെടുപ്പ് ആയിരുന്നു. വി.എന്‍ ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം ,ആറന്‍മുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉള്‍ക്കഴകം (കീഴ്ശാന്തി). ദേവസ്വം കമ്മീഷണര്‍ ബി.എസ് പ്രകാശിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ചിങ്ങം ഒന്നിന്റെ ഭാഗമായി ശബരിമല കലിയുഗവരദ സന്നിധിയില്‍ ലക്ഷാര്‍ച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയില്‍ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്.

ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് ആണ് തിരുനട തുറക്കുക. സെപ്റ്റംബര്‍ 10ന് നട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News