Kochi: ഇടച്ചിറ ഫ്‌ലാറ്റിലെ കൊലപാതകം; കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ സുഹൃത്ത് അര്‍ഷാദ് പിടിയില്‍

കൊച്ചി(Kochi) ഇടച്ചിറ ഫ്‌ലാറ്റിലെ കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ സുഹൃത്ത് അര്‍ഷാദ്(Arshad) പിടിയില്‍. കാസര്‍ഗോഡ്(Kasargod) നിന്നാണ് ഇയാള്‍ പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇടച്ചിറയിലെ ഫ്ലാറ്റില്‍ യുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ചത് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണെന്ന് പിന്നീട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.മൃതദേഹത്തില്‍ നിരവധി കുത്തേറ്റ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു.

തലയിലും കഴുത്തിലും നെഞ്ചിലുമൊക്കെയാണ് കുത്തേറ്റ പാടുകള്‍ കണ്ടത്.കൂടാതെ സജീവിന് ക്രൂര മര്‍ദനമേറ്റിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ സജീവിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാതായിരുന്നു. അതേസമയം മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സജീവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

ഇടച്ചിറയിലെ ഫ്ലാറ്റില്‍ സജീവ് ഉള്‍പ്പടെ നാല് യുവാക്കള്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം ടൂറിന് പോയി തിരിച്ച് വന്നപ്പോഴേയ്ക്കും സജീവ്കൊ ല്ലപ്പെടുകയായിരുന്നു.ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു സജീവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News