M V Jayarajan: ഗവര്‍ണര്‍ വിവാദ നായകന്‍ ആകാന്‍ ശ്രമിക്കുന്നു: എം വി ജയരാജന്‍

ഗവര്‍ണര്‍ വിവാദ നായകന്‍ ആകാന്‍ ശ്രമിക്കുന്നുവെന്ന് എം വി ജയരാജന്‍(M V Jayarajan). ഗവര്‍ണര്‍ പദവിയെക്കാള്‍ വലിയൊരു പദവിയാണ് ഗവര്‍ണര്‍(Governor) സ്വപ്നം കാണുന്നത്. കേന്ദ്രം ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. യജമാന-ഭൃത്യ രാഷ്ട്രീയമാണ് ഗവര്‍ണര്‍ കളിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഈ ഗവര്‍ണറെ കേന്ദ്രം നിയമിച്ചത്. സംഘപരിവാറിന്റെ രാഷ്ട്രീയമാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രിസഭയെ നിയന്ത്രിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ പ്രതികരിച്ചു.

KSRTC വിഷയം; ചര്‍ച്ച പോസിറ്റീവ് എന്ന് മന്ത്രിമാര്‍

KSRTC വിഷയത്തില്‍ നടന്ന ചര്‍ച്ച പോസിറ്റീവ് എന്ന് മന്ത്രിമാര്‍. ചില കാര്യങ്ങളില്‍ ധാരണയായെന്നും മാനേജ്‌മെന്റും യൂണിയനുകളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മന്ത്രി വി ശിവന്‍ കുട്ടി(V Sivankutty), ആന്റണി രാജു(Antony Raju) തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here